Latest Updates

 കോവിഡ്  ബാധിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖം എന്നറിയപ്പെടുന്നതിനാല്‍, COVID അണുബാധ ശ്വാസകോശത്തെ മാത്രമേ  ബാധിക്കു എന്ന് കരുതേണ്ട.  ഇത് മറ്റ് അവയവങ്ങളിലേക്കും പ്രവേശിക്കുന്നു.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ COVID അണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്ന് നിങ്ങളുടെ വായയാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കൊവിഡും ദന്താരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ എന്നാണെങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം. 

കോവിഡ് വൈറസ്  ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ആരംഭിക്കാം. SARS-CoV-2 മൂക്കിലൂടെയും മറ്റ് ശ്വസന അവയവങ്ങളിലൂടെയും പ്രവേശിക്കുമ്പോള്‍, അത് രക്തവുമായി കലരുകയും AEC2 എന്ന റിസപ്റ്റര്‍ വഴി രക്തപ്രവാഹത്തിലേക്ക് ഒഴുകുകയോ ചെയ്യുന്നു. ഈ റിസപ്റ്റര്‍ വൈറസ് കോശങ്ങളിലേക്ക് കടക്കുന്നതിനുള്ള ഒരു വാതിലായി പ്രവര്‍ത്തിക്കുന്നു. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ റിസപ്റ്ററുകള്‍ കാണപ്പെടുന്നത് വായിലാണ്, പ്രത്യേകിച്ച് നാവിലും മോണയിലും. 

അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊത്തം ആളുകളില്‍ 75 ശതമാനവും ദന്താരോഗ്യം മോശമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഒരു വ്യക്തിയെ വൈറസ് അണുബാധ പിടിപെടാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളില്‍ ദന്ത ആരോഗ്യ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു എന്ന് സാരം. 

കോവിഡ് വൈറസ് നിങ്ങളുടെ ദന്താരോഗ്യത്തെ ബാധിക്കുമ്പോള്‍ നിങ്ങളുടെ വായിലോ മോണയിലോ ദൃശ്യമാകുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. പല്ല് വേദന മോണവേദന എന്നിവ ഇതില്‍പ്പെടും.  അതിന് ശരിയായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.വേദന കുറയ്ക്കാന്‍ ം കവിളില്‍ കോള്‍ഡ് കംപ്രസ് രീതി പ്രയോഗിക്കാം.

അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഒരു COVID രോഗിക്ക് ഓറല്‍ ത്രഷ് പോലുള്ള ം അണുബാധയും ഉണ്ടാകാം. ഇങ്ങനെയാണെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സന്ദര്‍ശിച്ച്  ദന്താരോഗ്യത്തിന്റെ വഷളാകുന്ന അവസ്ഥ നിയന്ത്രിക്കാന്‍ കുറച്ച് ആന്റിഫംഗല്‍ മരുന്നുകള്‍ വാങ്ങണം.  ഇക്കാര്യങ്ങളൊക്കെ ഒരു ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേണം ചെയ്യേണ്ടത്. 

Get Newsletter

Advertisement

PREVIOUS Choice